സരുണ്‍.എ. ജോസ്:
ഒന്ന് എരിഞ്ഞുതീരുമെന്ന് അമേരിക്ക കരുതിയ ഇറാഖ് യുദ്ധം അധിനിവേശത്തിണ്റ്റെ ആറാം വര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുന്നു.രാജ്യത്തെയാകമാനം നിലപരിശാക്കി മാറ്റിയ അമേരിക്കയുടെ ധാര്‍ഷ്ട്യം വ്യതാസങ്ങളില്ലാത്ത അടുത്ത ആക്രമണത്തിനായി തയ്യാറെടുക്കുകയാണ്.പ്രധാനമായും മൂന്ന് ലക്ഷ്യങ്ങള്‍ ഉന്നയിച്ചാണ് ബുഷിണ്റ്റെ സാമ്രാജ്യം ആക്രമണത്തിനു തുടക്കമിട്ടത്.ഇറാഖില്‍ രാസായുധത്തിണ്റ്റെ വ്ന്‍ ശേഖരമുണ്ടെന്നുള്ളതായിരുന്നു ആദ്യത്തെ ആരോപണം.ഇറാഖിലെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍ മെണ്റ്റിണ്റ്റെ തലവന്‍ സദ്ദാം ഹുസൈനെ ഭരണത്തില്‍ നിന്നും നിഷ്കാസനം ചെയ്യുക,ഇറാഖിനെ സ്വതന്ത്രമാക്കുക,എന്നിവയായിരുന്നു അമേരിക്കയുടെ മറ്റ് സാമ്രജ്യത്വ താത്പര്യങ്ങള്‍. ഇറാഖില്‍ രാസായുധങ്ങള്‍ ഇല്ലെന്ന യു.എന്‍.രക്ഷാസമിതിയുടെ റിപ്പോര്‍ട്ടൊന്നും അമേരിക്കയ്ക്ക് അംഗീകരിക്കത്തക്കതായിരുന്നില്ല.രാസായുധങ്ങളുണ്ടെന്ന "വെറും"ആരോപണത്തിലൂടെ ഇറാഖിലെ അക്രമ പരമ്പരകള്‍ക്ക് അമേരിക്ക തുടക്കമിട്ടു.ഇറാഖ് യുദ്ധത്തിലെ അമേരിക്കയുടെ ലക്ഷ്യങ്ങളിലൊന്നായ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയാണ് ധീരത പ്രകടിപ്പിച്ചത്. ഇറാഖിനേയും,ഇറാഖ് ജനതയേയും സ്വതന്ത്രമാക്കുക എന്നതിലുപരി ഇറാഖിലെ കണക്കറ്റ എണ്ണ സമ്പത്തായിരുന്നു ബുഷിണ്റ്റേയും കൂട്ടരുടെയും ലക്ഷ്യം.ഇറാഖ് ജനതയ്ക്കെന്ന പേരില്‍ അമേരിക്ക സ്രിഷ്ട്ടിച്ചെടുത്ത പാവ സര്‍ക്കാരിലൂടെ ആരുടെ ആവശ്യങ്ങളാണ് നിറവേറ്റപ്പെടുന്നതെന്ന് സുവ്യക്തം. അവശേഷിപ്പുകള്‍ ഒന്നും ബാക്കി വെയ്ക്കാതെയാണ് അധിനിവേശത്തിണ്റ്റെ അറാം വര്‍ഷം പിറവിയെടുക്കുന്നത്.തകര്‍ന്നു തരിപ്പണങ്ങളായ കെട്ടിടങ്ങളും,ദുരിതം പേറുന്ന ജനങ്ങളും ലോകജനതയ്ക്കു മുന്‍പില്‍ ചിത്രങ്ങളാവുന്നു.


No comments:
Post a Comment