രാജി. ആര്‍
കല്‍പ്പ്റ്റ്:
കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം ദില്ലിയില്‍ പ്രഖ്യാപിച് രണ്ടായിരത്തി എട്ട്‌വര്‍ഷത്തെ ബജറ്റ് ആത്മഹത്യകളിലഭയം തേടിയിരുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകികൊണ്ടാണ് വയനാടന്‍ ചുരം കയറിയത്.ബജറ്റിലെ പ്രധാന ആകര്‍ഷണം കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളലാണ്.ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും കടക്കെണികളില്‍നിന്ന് മോചിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത് 2ഹെക്ടര്‍ വരെ രണ്ടായിരത്തി എഴ് ഡിസംബര്‍ വരെയുള്ള കടങ്ങളാണ് ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പ്രകാരം എഴുതിത്തള്ളുന്നത്.ഇതിലൂടെ എഴുപത്തിയഞ്ച് തുക അടച്ച് വായ്പ അവസാനിപ്പിക്കാന്‍ അവസരമൊരുക്കും.ജൂണില്‍ അവസാനിക്കുന്ന വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ രണ്ടായിരത്തി എഴ് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് പ്രത്യേക ഇളവും അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ ബാങ്കുകളില്‍ വായ്പയുള്ള കര്‍ഷകരില്‍ തൊണ്ണൂറ് %പേരും പ്രഖ്യാപിച്ച പരിധിക്കുള്ളില്‍ പെടുന്നവരാണ്.ഇവര്‍ക്ക് പുനര്‍വായ്പ നല്‍കുവാന്‍ തടസമുണ്ടാകില്ലെന്ന പ്രഖ്യാപനം മരവിച്ചുകിടക്കുന്ന കാര്‍ഷിക മേഖലയുടെ പുത്തനുണര്‍വാകുമെന്നാണ് കരുതുന്നത്.

No comments:
Post a Comment