Wednesday, March 26, 2008

അധിനിവേശ ഭീകരതയ്ക്ക്‌ അഞ്ചാണ്ട്‌

സരുണ്‍.എ. ജോസ്‌:
ഒന്ന്‌ എരിഞ്ഞുതീരുമെന്ന്‌ അമേരിക്ക കരുതിയ ഇറാഖ്‌ യുദ്ധം അധിനിവേശത്തിണ്റ്റെ ആറാം വര്‍ഷത്തിലേയ്ക്ക്‌ കടന്നിരിക്കുന്നു.രാജ്യത്തെയാകമാനം നിലപരിശാക്കി മാറ്റിയ അമേരിക്കയുടെ ധാര്‍ഷ്ട്യം വ്യതാസങ്ങളില്ലാത്ത അടുത്ത ആക്രമണത്തിനായി തയ്യാറെടുക്കുകയാണ്‌.പ്രധാനമായും മൂന്ന്‌ ലക്ഷ്യങ്ങള്‍ ഉന്നയിച്ചാണ്‌ ബുഷിണ്റ്റെ സാമ്രാജ്യം ആക്രമണത്തിനു തുടക്കമിട്ടത്‌.ഇറാഖില്‍ രാസായുധത്തിണ്റ്റെ വ്ന്‍ ശേഖരമുണ്ടെന്നുള്ളതായിരുന്നു ആദ്യത്തെ ആരോപണം.ഇറാഖിലെ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍ മെണ്റ്റിണ്റ്റെ തലവന്‍ സദ്ദാം ഹുസൈനെ ഭരണത്തില്‍ നിന്നും നിഷ്കാസനം ചെയ്യുക,ഇറാഖിനെ സ്വതന്ത്രമാക്കുക,എന്നിവയായിരുന്നു അമേരിക്കയുടെ മറ്റ്‌ സാമ്രജ്യത്വ താത്പര്യങ്ങള്‍. ഇറാഖില്‍ രാസായുധങ്ങള്‍ ഇല്ലെന്ന യു.എന്‍.രക്ഷാസമിതിയുടെ റിപ്പോര്‍ട്ടൊന്നും അമേരിക്കയ്ക്ക്‌ അംഗീകരിക്കത്തക്കതായിരുന്നില്ല.രാസായുധങ്ങളുണ്ടെന്ന "വെറും"ആരോപണത്തിലൂടെ ഇറാഖിലെ അക്രമ പരമ്പരകള്‍ക്ക്‌ അമേരിക്ക തുടക്കമിട്ടു.ഇറാഖ്‌ യുദ്ധത്തിലെ അമേരിക്കയുടെ ലക്ഷ്യങ്ങളിലൊന്നായ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയാണ്‌ ധീരത പ്രകടിപ്പിച്ചത്‌. ഇറാഖിനേയും,ഇറാഖ്‌ ജനതയേയും സ്വതന്ത്രമാക്കുക എന്നതിലുപരി ഇറാഖിലെ കണക്കറ്റ എണ്ണ സമ്പത്തായിരുന്നു ബുഷിണ്റ്റേയും കൂട്ടരുടെയും ലക്ഷ്യം.ഇറാഖ്‌ ജനതയ്ക്കെന്ന പേരില്‍ അമേരിക്ക സ്രിഷ്ട്ടിച്ചെടുത്ത പാവ സര്‍ക്കാരിലൂടെ ആരുടെ ആവശ്യങ്ങളാണ്‌ നിറവേറ്റപ്പെടുന്നതെന്ന്‌ സുവ്യക്തം. അവശേഷിപ്പുകള്‍ ഒന്നും ബാക്കി വെയ്ക്കാതെയാണ്‌ അധിനിവേശത്തിണ്റ്റെ അറാം വര്‍ഷം പിറവിയെടുക്കുന്നത്‌.തകര്‍ന്നു തരിപ്പണങ്ങളായ കെട്ടിടങ്ങളും,ദുരിതം പേറുന്ന ജനങ്ങളും ലോകജനതയ്ക്കു മുന്‍പില്‍ ചിത്രങ്ങളാവുന്നു.

ഉത്സവ ലഹരിയിലാറാടി വള്ളിയൂര്‍ക്കാവ്‌

അസൂറ.വി.ടി.
മാനന്തവാടി: വയനാടന്‍ ജനതയുടെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ്‌ ഉത്സവത്തിന്‌ കൊടിയേറി.മീനം രണ്ട്‌ മുതല്‍ അഞ്ച്‌ വരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്‌.അടിമചന്തയുടെ കദ പറയുന്ന വള്ളിയൂര്‍ക്കാവില്‍ പണിയവിഭാഗത്തിനാണ്‌ എറെ പ്രാധാന്യമുള്ളത്‌.രണ്ട്‌ കാവുകളുടെ പ്രത്യേകത അവകാശപ്പെടുന്ന ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ്‌. ഇന്ന്‌ ദേവസ്വം ബോര്‍ഡിണ്റ്റെ പ്രധാനവരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായ വള്ളിയൂര്‍ക്കാവില്‍ പൂര്‍വികരെ ഒഴിവാക്കിയുള്ള ഉത്സവമാണ്‍' ഇപ്പോള്‍ നടക്കുന്നത്‌.പണ്ടത്തെ ഉത്സവാധികാരികള്‍ ഇന്നു പുറം പണിക്കാരായി മാറിയിരിക്കുന്നു.ആദിവാസിസംസ്കാരത്തകര്‍ച്ചയുടെ ഉത്തമോദാഹരണമായി മാറിയിരിക്കുന്നു ഇന്നത്തെ വള്ളിയൂര്‍ക്കാവ്‌.

വയനാടന്‍ ജനതയ്ക്ക്‌ ആശ്വാസമായി കേന്ദ്രബജറ്റ്‌

രാജി. ആര്‍
കല്‍പ്പ്റ്റ്‌:
കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം ദില്ലിയില്‍ പ്രഖ്യാപിച് രണ്ടായിരത്തി എട്ട്‌വര്‍ഷത്തെ ബജറ്റ്‌ ആത്മഹത്യകളിലഭയം തേടിയിരുന്ന കര്‍ഷകര്‍ക്ക്‌ ആശ്വാസമേകികൊണ്ടാണ്‌ വയനാടന്‍ ചുരം കയറിയത്‌.ബജറ്റിലെ പ്രധാന ആകര്‍ഷണം കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളലാണ്‌.ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും കടക്കെണികളില്‍നിന്ന്‌ മോചിതരാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത് 2ഹെക്ടര്‍ വരെ രണ്ടായിരത്തി എഴ്‌ ഡിസംബര്‍ വരെയുള്ള കടങ്ങളാണ്‌ ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പ്രകാരം എഴുതിത്തള്ളുന്നത്‌.ഇതിലൂടെ എഴുപത്തിയഞ്ച്‌ തുക അടച്ച്‌ വായ്പ അവസാനിപ്പിക്കാന്‍ അവസരമൊരുക്കും.ജൂണില്‍ അവസാനിക്കുന്ന വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ രണ്ടായിരത്തി എഴ്‌ മാര്‍ച്ച്‌ മുപ്പത്തിയൊന്ന്‌ വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക്‌ പ്രത്യേക ഇളവും അനുവദിച്ചിട്ടുണ്ട്‌. ജില്ലയിലെ ബാങ്കുകളില്‍ വായ്പയുള്ള കര്‍ഷകരില്‍ തൊണ്ണൂറ്‌ %പേരും പ്രഖ്യാപിച്ച പരിധിക്കുള്ളില്‍ പെടുന്നവരാണ്‌.ഇവര്‍ക്ക്‌ പുനര്‍വായ്പ നല്‍കുവാന്‍ തടസമുണ്ടാകില്ലെന്ന പ്രഖ്യാപനം മരവിച്ചുകിടക്കുന്ന കാര്‍ഷിക മേഖലയുടെ പുത്തനുണര്‍വാകുമെന്നാണ്‌ കരുതുന്നത്‌.