Wednesday, March 26, 2008

ഉത്സവ ലഹരിയിലാറാടി വള്ളിയൂര്‍ക്കാവ്‌

അസൂറ.വി.ടി.
മാനന്തവാടി: വയനാടന്‍ ജനതയുടെ ദേശീയ ഉത്സവമായ വള്ളിയൂര്‍ക്കാവ്‌ ഉത്സവത്തിന്‌ കൊടിയേറി.മീനം രണ്ട്‌ മുതല്‍ അഞ്ച്‌ വരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്‌.അടിമചന്തയുടെ കദ പറയുന്ന വള്ളിയൂര്‍ക്കാവില്‍ പണിയവിഭാഗത്തിനാണ്‌ എറെ പ്രാധാന്യമുള്ളത്‌.രണ്ട്‌ കാവുകളുടെ പ്രത്യേകത അവകാശപ്പെടുന്ന ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ്‌. ഇന്ന്‌ ദേവസ്വം ബോര്‍ഡിണ്റ്റെ പ്രധാനവരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായ വള്ളിയൂര്‍ക്കാവില്‍ പൂര്‍വികരെ ഒഴിവാക്കിയുള്ള ഉത്സവമാണ്‍' ഇപ്പോള്‍ നടക്കുന്നത്‌.പണ്ടത്തെ ഉത്സവാധികാരികള്‍ ഇന്നു പുറം പണിക്കാരായി മാറിയിരിക്കുന്നു.ആദിവാസിസംസ്കാരത്തകര്‍ച്ചയുടെ ഉത്തമോദാഹരണമായി മാറിയിരിക്കുന്നു ഇന്നത്തെ വള്ളിയൂര്‍ക്കാവ്‌.

No comments: